---
title: "പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ എസ്.ബി.ഐക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി"
english_title: "Panur Block Congress Committee staged a protest dharna in front of Panur SBI"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102446/Panur Block Congress Committee staged a protest dharna in front of Panur SBI"
published_at: "2023-03-11T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640bf4a774071_IMG-20230310-WA0083.jpg"
keywords: []
---

# പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ എസ്.ബി.ഐക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

> **Lead Summary:** പാനൂർ :നേതാക്കളും പ്രവർത്തകരും ഉൾപെടെയുള്ളവർ സമരത്തിൽ പങ്കാളികളായി. ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളെയും എൽ.ഐ.സി. ഉൾപ്പെടെയുള്ള പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളെയും അദാനിയെപ്പോലുള്ള കോർപ്പറേറ്റ് ഭീമന്മാർക്ക് അടിയറ വെച്ച് രാജ്യത്തിൻ്റെ സാമ്പത്തിക രംഗം തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പാനൂരിലും ധർണ്ണാ സമരം നടത്തിയത്.

## Article Content

പാനൂർ :നേതാക്കളും പ്രവർത്തകരും ഉൾപെടെയുള്ളവർ സമരത്തിൽ പങ്കാളികളായി. ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളെയും എൽ.ഐ.സി. ഉൾപ്പെടെയുള്ള പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളെയും അദാനിയെപ്പോലുള്ള കോർപ്പറേറ്റ് ഭീമന്മാർക്ക് അടിയറ വെച്ച് രാജ്യത്തിൻ്റെ സാമ്പത്തിക രംഗം തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പാനൂരിലും ധർണ്ണാ സമരം നടത്തിയത്.

കെ.പി.സി.സി നിർവാഹക സമിതി അംഗം വി.രാധാകൃഷ്ണൻ മാസ്റ്റർ ധർണ്ണ ഉത്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി.സാജു അധ്യക്ഷനായി. നേതാക്കളായ വി.സുരേന്ദ്രൻ മാസ്റ്റർ, സന്തോഷ് കണ്ണം വെള്ളി, സി.വി.അബ്ദൂൾ ജലീൽ, എം.പി.ഉത്തമൻ ,ടി.കെ.അശോകൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102446/Panur Block Congress Committee staged a protest dharna in front of Panur SBI)